Sunday, May 12, 2024
keralaNews

കൃഷി നശിപ്പിക്കാന്‍ എത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ ഓടിച്ചു.

ശബരിമല വനാതിര്‍ത്തി മേഖലയായ എരുത്വാപ്പുഴ കീരിത്തോട് ജനവാസ മേഖലയില്‍ കൃഷി നശിപ്പിക്കാന്‍ എത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ ഓടിച്ചു . ഇന്ന് രാത്രി 9 മണിയോടെ മണിയോടെയാണ് സംഭവം . പാണപിലാവ് സ്വദേശി പ്ലാമണ്ണില്‍ ബേബിച്ചന്‍ വക കൃഷിസ്ഥലം നാട്ടുകാര്‍ പാട്ടത്തിനെടുത്ത് ഏത്ത വാഴ കൃഷി ചെയ്യുന്ന സ്ഥലത്താണ് മൂന്ന് കാട്ടാനകള്‍ ഇറങ്ങിയത്.രാത്രിയില്‍ കൃഷിഭൂമിയില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു ഇതോടെ കാട്ടാനകള്‍ താഴേക്ക് ഇറങ്ങുകയും ചെയ്തു.വെട്ടാറായ മൂന്നോളം ഓണം ഏത്തവാഴ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ജനവാസ മേഖലയായ എരുത്വാപ്പുഴയില്‍ അടിയന്തരമായി ജനങ്ങള്‍ക്കും കൃഷികള്‍ക്കും സംരക്ഷണം നല്‍കണമെന്ന് വാര്‍ഡംഗം അനീഷ് വാഴയില്‍ പറഞ്ഞു.