Saturday, May 4, 2024
keralaNews

പാലായില്‍ സിഎഫ്എല്‍ടിസി ആരംഭിച്ചു

പാലാ: നഗരസഭാ പ്രദേശത്ത് കോവിസ് ചികിത്സ ആവശ്യമായ രോഗികളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് അരുണാപുരം പാസ്റ്ററല്‍ സെന്റെറില്‍ ഫസ്റ്റ് ലൈന്‍ ട്രീററ്‌മെന്റ് സെന്റര്‍ ഇന്ന് രാവിലെ പ്രവര്‍ത്തനം ആരംഭിച്ചു.

ജനറല്‍ ആശുപത്രിയില്‍ നിന്നും ശുപാര്‍ശ ചെയ്യപ്പെടുന്നതും കിടത്തി ചികിത്സ ആവശ്യമുള്ളതുമായ രോഗികള്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം നല്‍കുക. ആവശ്യജീവനക്കാരെയും നഗരസഭാ ആരോഗ്യ വിഭാഗം ക്രമീകരിച്ചിട്ടുള്ളതായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്ബില്‍ പറഞ്ഞു.