Thursday, May 16, 2024
keralaNews

സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ത്തിവച്ചു

സ്വകാര്യ ലാബുകള്‍ പരിശോധനകള്‍ നിര്‍ത്തിവച്ചു. 500 രൂപയായി ആര്‍.ടി.പി.സി.ആര്‍ പരിശോധന കുറച്ചതിന് പിന്നാലെയാണ് ഈ നടപടി. ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ലാബ് ഉടമകള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് . പരിശോധനയുടെ വില കുറച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെയും കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകള്‍ നിരക്ക് കുറച്ചിട്ടില്ല. പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്ഐ ഇതിനെതിരെ പ്രതിഷേധവുമായി എത്തി.ഉച്ചയോടെയാണ് 1700ല്‍ നിന്ന് 500 രൂപയാക്കി ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചുക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചിട്ടില്ല , പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിര്‍ത്തിവച്ചു.