Saturday, April 27, 2024
Local NewsNewsObituary

കണമലയില്‍ കാട്ടുപോത്ത് ആക്രമണം; മരണം രണ്ടായി

കണമലയില്‍ കാട്ടുപോത്ത് ആക്രമണം; മരണം രണ്ടായി
നാട്ടുകാരും – അധികാരികളും തമ്മില്‍ തര്‍ക്കം 

എരുമേലി: കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ മരണം രണ്ടായി. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച   ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയില്‍ (പുന്നത്തറയില്‍ )തോമസ് ആന്റണി (71)മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ നേരത്തെ മരിച്ചിരുന്നു.                     

 

 

 

 

ഇന്ന് രാവിലെ ഏഴുമണിയോടെ കണമല അട്ടിവളവില്‍ സമീപത്തുള്ള പറമ്പില്‍ വച്ച് രണ്ടുപേരെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ടു പോയ രണ്ട് പേരേയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു . എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , വാര്‍ഡംഗം മറിയാമ്മ ജോസഫ് എന്നിരും – വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.                                         

 

 

 

 

ഇതോടെ അധികാരികളും തമ്മില്‍ വലിയ തര്‍ക്കത്തിലായി. കളക്ടര്‍ എത്തിയാല്‍ മാത്രമേ പിരിഞ്ഞു പോകുകയൊള്ളൂയെന്ന നിലപാടിലാണ് നാട്ടുകാര്‍.
കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലണമെന്നാവശ്യവുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നതെന്നും പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.
മലയോര മേഖലയില്‍ ആദ്യമായാണ് വന്യ ജീവിയുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമാകുന്നത് . എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിയർ ജയൻ , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോസഫ് , മാത്യു ,എരുമേലി പോലീസ്  എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച തുടരുകയാണ്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുന്നതുവരെ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടിയാണ് നടത്തുന്നത് എന്നും നാട്ടുകാർ പറഞ്ഞു.