Friday, May 10, 2024
keralaNews

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 1,45,384 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.794 പേരുടെ മരണവും സ്ഥിരീകരിച്ചു. 77,567 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. 11,73,219 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.കൂടാതെ, രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ചികിത്സയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ പല ആശുപത്രികളിലും കോവിഡ് ഇതര ചികിത്സ നിര്‍ത്തിവെച്ച റിപ്പോര്‍ട്ടുകളുണ്ട്. 10,46,631 പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,32,05,926 ആയി. ഇതില്‍ 1,19,90,859 പേര്‍ രോഗമുക്തി നേടിയപ്പോള്‍, 1,68,436 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 9,80,75,160 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.