Saturday, May 4, 2024
indiakeralaNews

ഒമിക്രോണ്‍; ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവ്

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഗുരുതരമല്ല. ഒമിക്രോണ്‍ ബാധിച്ചവര്‍ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും ഡോ ആന്റണി ഫൗസി പറഞ്ഞു. ഒമിക്രോണ്‍ ബാധിച്ച് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുരുതരമായ ലക്ഷണങ്ങള്‍ പലര്‍ക്കും കാണിക്കുന്നില്ല. ബീറ്റ, ഡെല്‍റ്റ തുടങ്ങിയ വകഭേദങ്ങളെക്കാള്‍ ഗുരുതരമല്ല ഒമിക്രോണ്‍ എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന.ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണും, ഡെല്‍റ്റയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ തമ്മിലുള്ള അനുപാതവും ആന്റണി ഫൗസി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒമിക്രോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും ഫൗസി പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നതിനാല്‍, ഇവിടം കേന്ദ്രീകരിച്ചാണ് കൂടുതല്‍ പഠനങ്ങളും നടക്കുന്നത്. ഒമിക്രോണ്‍ ആഴ്ചകളെടുത്ത് ഗുരുതരമായ രൂപത്തിലേക്ക് മാറാനുള്ള സാഹചര്യവും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. ഇതിനെ കുറിച്ച് ഇപ്പോഴും വിശദമായ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.