Sunday, May 5, 2024
HealthkeralaNews

സംസ്ഥാനത്ത് 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചിലരുടെ പ്രവര്‍ത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കുന്നില്ല. വഴിയരികില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവര്‍. ഇത്തരം സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാന്‍. ജാഗ്രതയില്‍ കുറവ് വരുത്താന്‍ പാടില്ല.കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ 15 വയസില്‍ താഴെ നിരവധി കുട്ടികള്‍ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികള്‍, ഓട്ടോ തോഴിലാളികള്‍ എന്നിവര്‍ക്ക് രോഗം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടൂരിലെ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്.