Wednesday, May 15, 2024
keralaNews

എസ് എസ് എല്‍ സി പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട്  I Exam ല്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്റ്റര്‍ ചെയ്യാം. എസ് എസ് എല്‍ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പര്‍ഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതര്‍ അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ് സി ഇ ആര്‍ ടിയുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കുന്നത്.