Saturday, April 27, 2024
keralaLocal NewsNews

കോവിഡ് ബാധിതന്‍ ഓടി നടന്നു; ഒ പി കൗണ്ടറില്‍ നിന്നും ഡോക്ടര്‍ ഇറങ്ങി ഓടി; ആശുപത്രി ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം.

എരുമേലിയില്‍ – 2 ,മണിമല – 2 ,പെരുന്നാട് – 1.
കോവിഡ് മഹാമാരിക്കെതിരെയുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു.എരുമേലി സ്വദേശികളായ രണ്ടു പേര്‍ക്കും, മണിമല സ്വദേശികളായ രണ്ടു പേര്‍ക്കും, പെരുന്നാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.എന്നാല്‍ നൂറുകണക്കിന് പാവപ്പെട്ട രോഗികളെ എത്തുന്ന എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയില്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ചികിത്സയ്ക്കായി എത്തുന്ന രോഗികളും,ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്കെത്തു ന്നവരും ഒരു വഴിയില്‍ക്കൂടിയാണ് നടക്കുന്നത്.പ്രായമായവരും കുട്ടികളും അടക്കം നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്.ഇന്ന് ഉച്ചയോടെ   കോവിഡ്   സ്ഥിരീകരിച്ച എരുമേലി സ്വദേശി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ഇറങ്ങി നടന്നതാണ് എല്ലാവരേയും ആശങ്കയിലാക്കിയത്. ഡോക്ടര്‍ മുറിയിലേക്ക് കയറി ചെന്ന ഇയാളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനിടെ കോവിഡ് പോസിറ്റീവാണ് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഇറങ്ങി ഓടുകയായിരുന്നു.സംഭവം അറിഞ്ഞിട്ട് മറ്റ് രോഗികളും ഇതോടെ പരിഭ്രാന്തരായി.പരിശോധന നടത്താന്‍ പഞ്ചായത്തില്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ ആശുപത്രിയില്‍ തന്നെ ആന്റിജന്‍ പരിശോധന നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇന്ന് നടന്ന പരിശോധനയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി കണ്ടെത്തിയിരുന്നു.