Tuesday, May 7, 2024
indiaNewspolitics

കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപിയുടെ വാനതി ശ്രീനിവാസന് ജയം ; കമല്‍ഹാസന്‍ തോറ്റു.

കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതം മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ തോറ്റു. മഹിള മോര്‍ച്ച ദേശീയ അധ്യക്ഷയും, ബിജെപി സ്ഥാനാര്‍ത്ഥിയുമായ വാനതി ശ്രീനിവാസന്‍ 1500 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയമുറപ്പിച്ചത്. വാനതിയുടെ കന്നി മത്സരമാണിത്.
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വാനതി ട്വീറ്റ് ചെയ്തിരുന്നു ‘ഞങ്ങള്‍ വിജയിച്ചു! നിങ്ങളുടെ പിന്തുണയ്ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി. ഞാന്‍ എന്റെ വോട്ടര്‍മാരെ, എന്റെ നേതാക്കളെ , പ്രധാനമന്ത്രിയെ വണങ്ങുന്നു’ ഇത്തരത്തിലായിരുന്നു വാനതിയുടെ ട്വീറ്റ്.മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടായിരുന്നു കമലഹാസന്‍ ഇത്തവണ മത്സരിച്ചത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാറായിരുന്നു.വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ കമലഹാസന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു.പിന്നീട് മയൂരയും ലീഡ് ഉയര്‍ത്തി.എന്നാല്‍ ഫോട്ടോ ഫിനിഷില്‍ വിജയം വാനതി ഉറപ്പിക്കുകയായിരുന്നു.