Monday, April 29, 2024
keralaNews

ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും.

നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്നും പ്രതികള്‍ അറിയിച്ചു. എന്നാല്‍ തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.