Friday, May 10, 2024
keralaNewspolitics

ആലപ്പുഴയില്‍ ബിജെപി പദയാത്ര, രക്തസാക്ഷി മണ്ഡപത്തിന് കനത്ത സുരക്ഷ

ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ സിപിഎമ്മും സര്‍ക്കാരും വലിയ ജാഗ്രതയിലാണ്. സന്ദീപ് പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയിലും സിപിഎമ്മിലും ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും ഉള്‍പ്പെടെ പലരും സന്ദീപിനെതിരെ രംഗത്ത് വന്നിരുന്നു.ഇത് കൂടാതെ രക്തസാക്ഷി മണ്ഡപത്തിനു താഴിട്ടു പൂട്ടുകയും ചെയ്തിരുന്നു. പിന്നീട് ചാണകം തളിച്ച് ശുദ്ധി ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ കനത്ത ജാഗ്രതയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സര്‍ക്കാരും സിപിഎമ്മും നല്‍കുന്നത്. ഇന്നലെ ബിജെപിയുടെ പദയാത്ര അത് വഴി കടന്നു വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കിയത്.