Tuesday, April 30, 2024
keralaNews

സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടു..

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കി. കോവിഡാനന്തര ചികിത്സയ്ക്കായി ബുധനാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി സംഘം രവീന്ദ്രനോട് വെള്ളിയായ്‌ഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെ ട്ടിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. ഇദ്ദേഹം ആശുപത്രി വിട്ട സാഹചര്യത്തില്‍ ഇ ഡി വീണ്ടും ചോദ്യം ചെയ്യാന്‍ നല്‍കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.