Thursday, May 9, 2024
BusinesskeralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; നാല് ഭരണസമിതിയംഗങ്ങള്‍ അറസ്റ്റില്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നാല് ഭരണസമിതിയംഗങ്ങള്‍ അറസ്റ്റില്‍. 13 ഭരണ സമിതിയംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പ്രസിഡന്റ് കെ.കെ.ദിവാകരന്‍ അംഗം സി. ജോസ്, ടി.എസ്.ബൈജു, ലളിതന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ആദ്യമാണ്. ഇവര്‍ എല്ലാവരും തന്നെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. നേരത്തെ 11പേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാജ പേരില്‍ ഒപ്പിട്ട് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.