Saturday, May 11, 2024
keralaNewspolitics

മരം മുറി ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിക്ക് സാധ്യത

മുല്ലപെരിയാറില്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിയതോടെ അദ്ദേഹത്തിനെതിരെ നടപടി നടപടിക്ക്  സാധ്യത. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം വകുപ്പിലുള്ള രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര വന നിയമങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.