Tuesday, April 30, 2024
keralaNewspolitics

സിഐടിയു പ്രചാരണ ജാഥയ്ക്ക് തുടക്കം.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാജ്യവ്യാപകമായി സിഐടിയു നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ പ്രചാരണാര്‍ത്ഥവും നടത്തുന്ന ജാഥയ്ക്ക് തുടക്കമായി. സിഐടിയു ജില്ലാ പ്രസിഡന്റ് ടി ആര്‍ രഘുനാഥന്‍ ക്യാപ്റ്റനായ ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് എരുമേലിയില്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി എസ് സുരേന്ദ്രന്‍ അധ്യക്ഷനായി.സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം റ്റി പി തൊമ്മി സ്വാഗതവും പി ജെ മുരളി നന്ദിയും പറഞ്ഞു.ജാഥാ അംഗങ്ങളായ വി പി ഇബ്രാഹിം, റെജി സഖറിയ, വി പി ഇസ്മയില്‍, കെ സി ജോസഫ്, പി ജെ വര്‍ഗീസ്, ഡി സേതുലക്ഷമി, എസ് ഷീജാ അനില്‍, പി എന്‍ പ്രദീപ്, കെ ജെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

21 രാവിലെ കുട്ടിക്കലില്‍ ആരംഭിച്ച് മുണ്ടക്കയം,പാറത്തോട്, കാഞ്ഞിരപ്പള്ളി,പൊന്തന്‍പുഴ, മണിമല, കങ്ങഴ, നെടുംകുന്നം, കറുകച്ചാല്‍, മീനടം, പാമ്പാടി, കൂരോപ്പട, കൊടുങ്ങൂര്‍, പൊന്‍കുന്നം,കൂരാലി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ജാഥ പള്ളിക്കത്തോട്ടില്‍ സമാപിക്കും.22 ന് മറ്റക്കര മണലില്‍ ആരംഭിച്ച് അയര്‍ക്കുന്നം, മണര്‍കാട്, വടവാതൂര്‍, പുതുപ്പള്ളി, ഞാലിയാംകുഴി, തെങ്ങണ, കുരിശുംമൂട്, കുന്നുംപുറം, നാലുകോടി, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, പരത്തുംപാറ, നാട്ടകം, കോട്ടയം, തിരുവാതുക്കല്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തി ഇല്ലിക്കല്‍ കുമരകത്തും സമാപിക്കും.