Wednesday, May 15, 2024
indiaNewspolitics

നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു.

നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി പ്രസിഡന്റ് ജെപി നദ്ദയുമായും വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേരുന്നത്. ഹൈദരാബാദിലെ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശം. തെലങ്കാനയില്‍ കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലപ്പെട്ടതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിജയശാന്തി വിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് രാജിയും ബിജെപിയിലേക്കുള്ള കടന്നുവരവും.ഈ വര്‍ഷം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേരുന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. ഒക്ടോബറില്‍ നടി ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.