Tuesday, May 14, 2024
keralaNews

തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്തു.

തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ഇവരില്‍ ഒരാള്‍ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.ഇതേപറ്റി അമ്മയോട് പറഞ്ഞെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കിപ്പുറം പെണ്‍കുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പോലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികള്‍. കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.