Wednesday, May 15, 2024
Newsworld

ജോ ബൈഡനും കമല ഹാരിസും അധികാരത്തിലേക്ക് …

അമേരിക്കയുടെ 46ാംമാത് പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റും.
അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുത്തില്ല. ഫ്ളോറിഡയിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് പോയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ജോ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. വൈസ് പ്രസിഡണ്ട് കമല ഹാരിസിന് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊടോമേയര്‍ സത്യ വാചകം ചൊല്ലി കൊടുത്തു. കോണ്‍ഗ്രസ് അംഗങ്ങളില്‍ വലിയൊരു വിഭാഗവും ചടങ്ങിനെത്തും. ഇത്തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒരു ടിക്കറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആയിരക്കണക്കിന് ടിക്കറ്റുകള്‍ അനുവദിച്ചിരുന്നു. ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ക്യാപിറ്റോളില്‍ നടന്നത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ജോ ബൈഡന്‍. സത്യപ്രതിജ്ഞ ചെയ്തയുടനെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ഐക്യവും രോഗശാന്തിയും പ്രമേയമാക്കി ചരിത്ര പ്രസംഗം തയ്യാറാക്കിയത് അദ്ദേഹത്തിന്റെ ഇന്ത്യന്‍-അമേരിക്കന്‍ പ്രസംഗ എഴുത്തുകാരന്‍ വിനയ് റെഡ്ഡിയാണ്. 56 കാരിയായ കമല ഹാരിസിനെ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിന അംഗം ജസ്റ്റിസ് സോണിയ സൊട്ടോമയര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. അമേരിക്കയിലെ ആദ്യത്തെ വനിത, ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കമല ഹാരിസ് ചരിത്രം സൃഷ്ടിക്കും.