Thursday, May 16, 2024
keralaNews

കുളപ്പുറത്ത്  സാമൂഹ്യ വിരുദ്ധർ കുടിവെള്ളം മലിനമാക്കി.

    കുളപ്പുറം തേനകര വീട്ടിൽ ബേബിയുടെ 26 വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലെ കുടിവെള്ളമാണ് സാമൂഹ്യവിരുദ്ധർ മലിനമാക്കിയത്. സമീപവാസിയായ പള്ളിക്കൽ വീട്ടിൽ  സെയ്ദ് അലിവിയും കുടുംബവും ഉപയോഗിച്ചിരുന്ന ടുത്ത്  ബ്രഷുകളും, പേസ്റ്റും, ബോക്സും മാണ് കിണറ്റിലെ വെള്ളത്തിൽ നിക്ഷേപിച്ചത്. പല്ലു വൃത്തിയാക്കുന്നതിനായി വീട്ടുക്കാർ ബ്രഷും ,പേസ്റ്റും കാണാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.വീടും പരിസരവും പരിശോധിച്ചിട്ടും കണ്ടു കിട്ടിയില്ല. കുടിവെള്ളം ശേഖരിക്കുവാനെത്തിയ നാട്ടുക്കാരാണ്  ബ്രഷും പേസ്റ്റും ബോക്സും കിണറ്റിൽ കിടക്കുന്നത് കണ്ടത്. ഇതു മൂലം ഈ പ്രദേശത്തെ 50 തോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് നഷ്ടമായിരിക്കുന്നത്. സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടി നിയമപരമായി ശിക്ഷിക്കണമെന്ന് നാട്ടുക്കാർ ആവിശ്യപ്പെടുന്നു.ഇതിനു മുമ്പ് കടിവെള്ളത്തിൽ ബ്ലാസ്റ്റിക്കിൻ്റെ രുചി ഉണ്ടായതിനെ തുടർന്ന് വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.