Saturday, May 4, 2024
keralaNewspolitics

വാഴക്കുല വിവാദം; ചിന്തകള്‍ പങ്കുവച്ച് ഹരീഷ് പേരടിയും ……

തിരുവനന്തപുരം ഗവേഷണ പ്രബന്ധത്തിലെ വാഴക്കുല പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ ചിന്ത പിന്നീട് പ്രതികരണം നല്‍കിയിട്ടില്ല.                                                                                    നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് പ്രബന്ധം. കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.  മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’ യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.                    കേരള സര്‍വകലാശാല പ്രോ വിസി ആയിരുന്ന ഡോ.പിവി അജയ്കുമാറായിരുന്നു ചിന്തയുടെ ഗൈഡ്. പ്രബന്ധത്തില്‍ കൂടുതല്‍ തെറ്റുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദര്‍ശന്റെയും സിനിമകള്‍ എന്നും പ്രബന്ധത്തില്‍ പരാമര്‍ശമുണ്ട്.                                                രണ്ടാം പിണറായി സര്‍ക്കാരാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.2021ലാണ് ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ലഭിച്ചത്. ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. വൈലോ’പ്പി’ള്ളിയുടെ പേര് വൈലോ’പ്പ’ള്ളി എന്നാണ് നല്‍കിയിട്ടുള്ളതെന്നും പ്രബന്ധത്തില്‍ വേറെയും തെറ്റുകളുണ്ടെന്നും കമ്മിറ്റി ആരോപിച്ചു. ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെ വാഴക്കുല വിവാദം നാണക്കേടുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍.                                                                                                                                       യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുലയെക്കുറിച്ച് ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തില്‍ തെറ്റായി പരാമര്‍ശിച്ചതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.                                                                                      പ്രബന്ധത്തിന് കേരള സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയെന്നതും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.’വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നായിരുന്നു പ്രബന്ധത്തില്‍ എഴുതിയിരുന്നത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചവരുള്‍പ്പെടെ ആരും തന്നെ ഈ തെറ്റ് ശ്രദ്ധിച്ചില്ലെന്നത് ഗുരുതരമായ പിഴവായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ നേരിടുന്നത്. ഇതിനിടെ വിഷയത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.
‘ഡോക്ടര്‍ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പില്‍ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്.. അടുക്കളയില്‍ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്..” ഇതായിരുന്നു ഹരീഷ് പേരടിയുടെ