Monday, April 29, 2024
indiakeralaNewsObituary

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടക കോളാറിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2-ാം വര്‍ഷ വിദ്യാര്‍ത്ഥിയായ ചെങ്ങന്നൂര്‍ തോനയ്ക്കാട് മധുസദനത്തില്‍ എം.അഖിലേഷ് (20)   ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. ഇന്ന് 10/ 09 ഗൃഹപ്രവേശനത്തിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് എടുത്ത് നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കോളജില്‍ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സംസ്‌കാരം ഇന്ന് (10/ 09 ) 10 ന് വീട്ടുവളപ്പില്‍ നടക്കും.