Friday, May 17, 2024
indiakeralaNews

ഡല്‍ഹിയിയിലെ മാഫിയാ സാമ്രാജ്യങ്ങളെ കുലുക്കിയ വനിത കമ്മീഷന്‍ അധ്യക്ഷ.

കോടികള്‍ ഒഴുകുന്ന ഡല്‍ഹിയിയിലെ മാഫിയാ സാമ്രാജ്യങ്ങളെ കുലുക്കിയ,ഏത് പാതിരാത്രിയും സെക്‌സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളില്‍ കയറിച്ചെന്ന് റെയ്ഡ് നടത്തുന്ന ചങ്കൂറ്റം.നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യില്‍ നിന്നും മോചിപ്പിച്ച ധീര വനിത. അതാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിശേഷണങ്ങള്‍.പേര് : സ്വാതി മല്‍വാള്‍.പ്രായം : 37 വയസ്സ്.യോഗ്യത : ബി ടെക് (ഐ ടി) ബിരുദം.ആം ആദ്മി പാര്‍ട്ടി അംഗം.

മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു ചെറിയ പ്രായത്തില്‍ തന്നേ അഴിമതി വിരുദ്ധ പോരാളി.അരവിന്ദ് കെജ്രിവാളിന്റെ ‘പരിവര്‍ത്തന്‍’ സംഘടനയില്‍ അംഗമായി. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്വാതി നിയമിച്ചു.2015 ല്‍ മുപ്പത്തിയൊന്നാം വയസ്സില്‍,ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന റെക്കോര്‍ഡൊടെ സ്ഥാനമേറ്റു. ബലാത്സംഗ ഇരയെ ആസിഡ് കുടിപ്പിച്ച സംഭവത്തെ തുടര്‍ന്ന് റെയ്ഡില്‍ അനധികൃത വില്‍പ്പന നടത്തുന്ന ആയിരക്കണക്കിന് ലിറ്റര്‍ ആസിഡും കെമിക്കലുകളും പിടിച്ചെടുത്തു.ലക്ഷക്കണക്കിന് രൂപ പിഴയിട്ടു വനിതാ കമ്മീഷന്‍.ആസിഡ് ആക്രമണ ഇരയായ പെണ്‍കുട്ടികള്‍ക്ക് വനിതാ കമ്മീഷന് കീഴില്‍ ജോലി നല്‍കി പുനരധിവസിപ്പിച്ചു സ്വാതി മല്‍വാള്‍.
2018 ല്‍, ക്വത്വ, ഉന്നാവോ സംഭവങ്ങളെ തുടര്‍ന്ന് വര്‍ധിച്ചു വന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ആറുമാസത്തിനുള്ളില്‍ വധശിക്ഷനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി.എ സി റൂമുകളില്‍ ഇരുന്ന് ഭരിക്കുന്നതിന് പകരം റോഡുകളിലും തെരുവുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും സര്‍ക്കാര്‍ ആപ്പീസുകളിലും ഒക്കെ നേരിട്ട് ഇടപെടുന്ന ദില്ലി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പോലെ തെരുവുകളിലും ഗല്ലികളിലും കോളനികളിലും സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഓരോ ഇടങ്ങളിലും നേരിട്ട് സജീവ സാന്നിധ്യമായി ഡല്‍ഹി വനിതാ കമ്മീഷന്‍.എന്നാല്‍ കേരളത്തിലെ വനിത കമ്മീഷന്റെ പ്രവര്‍ത്തനത്തേയോ –
അതിന്റെ സാരഥികളേയോ താരതമ്യപ്പെടുത്താനല്ല – രാജ്യത്ത് ഇങ്ങനെയും ചിലര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആ ചെറുപ്പകാരി.പാര്‍ട്ടി ഏതുമാകട്ടെ ,പൊതുജനങ്ങളുമായി എങ്ങനെ പെരുമാറുന്നുവെന്നതാണ് ഭരണത്തിന്റെ നയം.അത് നഷ്ടപ്പെട്ടാല്‍ തല കുനിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്.