Saturday, April 27, 2024
keralaNewsObituary

യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട്. മരണത്തിലേക്ക് നയിച്ച കാരണം കൃത്യമായ പറയാന്‍ വിദഗ്ധ സംഘത്തിനും കഴിഞ്ഞിട്ടില്ല.                                                                                    തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഉണ്ടാക്കി.                                                                                           മൃതദേഹം കിടന്ന മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മുറിയില്‍ ഇന്‍സുലിന്‍ ഉണ്ടായിരന്നു, ആഹാരം കഴിച്ചിട്ടുണ്ടായിരുന്നില്ല, കഴുതതിലും വയറ്റിലും ഉണ്ടായിരുന്ന മുറിവുകള്‍ മരണകാരണവും അല്ലെന്നാണ് വിലയിരുത്തല്‍. മയോ കാര്‍ഡില്‍ ഇന്‍ഫ്രാക്ഷനാണ് കാരണമെന്നാണ് വിലയിരുത്തല്‍ ആബോധാവസ്ഥയിലേക്കാവുകയും സാവധാനം മരണത്തിലേക്ക് പോവുകയും ചെയ്തിട്ടുണ്ടാകും.                                                                                                                                   അമിതമായി ഇന്‍സുലന്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഒരു നിഗമനം. സൈക്കാട്രിക് മരുന്നുകള്‍ അമിതമായി കഴിച്ച് അഞ്ച് പ്രാവശ്യം ആശുപത്രിയില്‍ നയനയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മരുന്ന് കഴിച്ച് അബോധാവസ്ഥയിലേക്ക് പോകയതാകാം.മെഡിക്കല്‍ ബോര്‍ഡിലുണ്ടായ ഡോ.ഗുജറാല്‍ 25 പേജുവരുന്ന വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.                                          നയന ഇന്റര്‍നെറ്റില്‍ അവസാനം പരതിയതും മരണാനന്തര ജീവിതത്തെ കുറിച്ചാണ്. അങ്ങനെ സാഹചര്യ തെളിവുകളും ശാത്രീയ തെളിവുകളും അനുസരിച്ചാണ് ഇതൊരു കൊലപാതമല്ലെന്ന നിഗമനത്തിലെത്തുന്നത്. കേസന്വേഷണം അവസാനിച്ച് കോടതിയില്‍ വൈകാതെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും.