Sunday, April 28, 2024
indiaNewsUncategorized

നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ വൃക്കരോഗം മൂലം ചത്തു

ഭോപ്പാല്‍: നമീബിയയില്‍ നിന്നും ഇന്ത്യയിലെത്തിച്ച സാഷ എന്ന പെണ്‍ ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞിരുന്ന ചീറ്റയാണിത്. വൃക്കരോഗമാണ് ചീറ്റയുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 5.5 വയസുള്ള സാഷയെ നമീബിയില്‍ നിന്നുമാണ് ഇന്ത്യയിലെത്തിച്ചത്. ജനുവരിയില്‍ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയപ്പോള്‍ അടിയന്തര മെഡിക്കല്‍ സംഘത്തെ ഷിയോപൂര്‍ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമിബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത് . നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റപ്പെട്ട എട്ട് ചീറ്റപ്പുലികളില്‍ നാലര വര്‍ഷത്തിലേറെ പ്രായമുള്ള സാഷയും ഉള്‍പ്പെടുന്നു