Saturday, May 11, 2024
indiaNewsObituary

ബോംബെറിഞ്ഞശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു

പുതുച്ചേരി: പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തില്‍കുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തില്‍ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റോഡരികിലെ നിന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. സെന്തിലിന് നേരേ ആദ്യം സംഘം പെട്രോള്‍ ബോംബെറിഞ്ഞു പിന്നീട് മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.