Saturday, May 11, 2024
keralaNewsObituary

ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി ഒന്നരവയസ്സുകാരി മരിച്ചു

കായംകുളംന്മ ദേശീയപാതയില്‍ പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ ഒന്നര വയസ്സുകാരി മരിച്ചു. അഞ്ചു പേര്‍ക്കു പരുക്ക്. കായംകുളം രാമപുരം ഹൈസ്‌കൂള്‍ ജംങ്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. സൈറ (ഒന്നര) ആണ് മരിച്ചത്. 7 മാസം പ്രായമുള്ള സഹോദരി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശികളായ മിഥുന്‍ (30), ലക്ഷ്മി (22), മിന്ന (28), ആനി (53) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍ നിന്ന് ആറ്റിങ്ങലിലെ ബന്ധുവീട്ടിലേക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്.