Sunday, April 28, 2024
indiaNews

മരിച്ചെന്ന് കരുതി ചിതയൊരുക്കി: 76കാരിക്ക് പുനര്‍ജ്ജന്മം

ബാരാമതി: കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരിക്ക് പുനര്‍ജ്ജന്മം. മരിച്ചെന്ന് കരുതി ചിതയൊരുക്കുന്നതിനിടയില്‍ ഇവര്‍ക്ക് ബോധം തിരികെ കിട്ടുകയായിരുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം നടന്നത്.
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ശകുന്തള എന്ന വൃദ്ധയേ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാല്‍ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. എന്നാല്‍ കാറില്‍  ഇരിക്കുമ്പോള്‍ ഇവര്‍ക്ക്  ബോധം പോവുകയും പിന്നെ ചലനമില്ലാതെ ആവുകയും ചെയ്തു.                                                                 ഇതോടെ ശകുന്തള മരിച്ചെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയായിരുന്നു. ശേഷം ഗ്രാമത്തില്‍ സംസ്‌ക്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.എന്നാല്‍ ചിതയിലേക്ക് മൃതദേഹം വച്ചപ്പോള്‍ ഇവര്‍ കണ്ണുതുറക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ശകുന്തളയെ ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രി പ്രവേശിപ്പിച്ചുവെന്ന് റിപോര്‍ടുകള്‍ പുറത്തുവന്നു.