Tuesday, May 14, 2024
NewsSports

ചെല്‍സിയെ അട്ടിമറിച്ച് എഫ്എ കപ്പ്കിരീടത്തില്‍ മുത്തമിട്ട് ലെസ്റ്റര്‍ സിറ്റി

എഫ്എ   കപ്പില്‍ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഏക ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. വെംബ്ലിയില്‍ ഇരുപതിനായിരത്തിലധികം സാക്ഷ്യം വഹിച്ച മത്സരം ആദ്യ മിനിറ്റ് മുതല്‍ ചടുലതയോടെയാണ് തുടങ്ങിയത്. ഇരു ടീമുകളും ഫൈനലിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് അക്രമണശൈലിയിലാണ് കളിച്ചത്.                                                                  മത്സരത്തിന്റെ 63-ാം മിനിറ്റിലായിരുന്നു ചെല്‍സിക്ക് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ലെസ്റ്റര്‍ സിറ്റിയുടെ വിജയ ഗോള്‍ പിറന്നത്. 63-ാം മിനിറ്റിലായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ കിരീടം നിര്‍ണയിച്ച ഗോള്‍ പിറന്നത്. യൂറി ടൈലമന്‍സ് 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോള്‍വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു. ചെല്‍സിയുടെ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു യൂറി ടൈലമന്‍സിന്റെ ഗോള്‍ നേട്ടം.2016-ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ശേഷം ലെസ്റ്ററിന്റെ ആദ്യ കിരീടമാണിത്.