Saturday, May 4, 2024
indiaNews

ബദരിനാഥ് ക്ഷേത്രം അടച്ചു.

ബദരിനാഥ്  ക്ഷേത്രം അടച്ചു. വ്യാഴാഴ്ച 3:35 നാണ് പൂജ കഴിഞ്ഞ് ക്ഷേത്രനട അടച്ചത്. ദേവസ്ഥാനം ബോര്‍ഡാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ഏപ്രില്‍ 30 ന് ആയിരുന്നു ക്ഷേത്രം തുറന്നത്.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ബദരിനാഥ് ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി നിമ്മാണം ആരംഭിച്ച ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ്ന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു.മദ്ധ്യമഹേശ്വര്‍ മന്ദിറിന്റെ അടച്ചുപൂജ വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് കഴിഞ്ഞത്. കേദാര്‍നാഥ് ക്ഷേത്രവും ഗംഗോത്രി ക്ഷേത്രവും കഴിഞ്ഞ ദിവസം അടച്ചിരുന്നു.