Tuesday, May 21, 2024
keralaNews

ചികിത്സയ്ക്ക് വേണ്ടിയാണ് കെ സുധാകരന്‍ വീട്ടിലെത്തിയത് ; തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല ;മോന്‍സന്‍ മാവുങ്കല്‍

കെ സുധാകരന്‍ തന്റെ വീട്ടിലെത്തിയത് ചികിത്സയ്ക്കാണെന്ന് മോന്‍സന്‍ മാവുങ്കല്‍. അദ്ദേഹം തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല, ആറ് ദിവസവും വീട്ടില്‍ പോയി വരികയായിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു.ക്രൈം ബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മോന്‍സന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.അതേസമയം മോന്‍സന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെപിസിസി അധ്യക്ഷനും വ്യക്തമാക്കിയിരുന്നു.മോന്‍സന്‍ മാവുങ്കലിന്റെ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യംചെയ്യല്‍ ബാക്കിയുള്ളത്.അതിനിടെ, എച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അകൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്.
എച്എസ്ബിസി ബാങ്കിന്റെ പേരില്‍ 2,62000 കോടി രൂപ കലിംഗ കല്ല്യാണ്‍ ഫൗന്‍ഡേഷന്റെ അകൗണ്ടിലെത്തിയതായുള്ള രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളും ഇയാള്‍ കൈമാറിയിട്ടില്ല. ഇത് തനിക്ക് ആരോ നല്‍കിയതെന്ന് മാത്രമാണ് മോന്‍സണ്‍ ഇതുവരെ പറഞ്ഞത്.