Sunday, April 28, 2024
keralaNews

കാസര്‍കോട് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു.

കാസര്‍കോട് പാണത്തൂരില്‍ ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത് .ബസ്സില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന ബസ് ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുപ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.