Friday, May 3, 2024
indiaNewspolitics

അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ്. ഗവര്‍ണറുടെ അനുമതി

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ് ഗവര്‍ണറുടെ അനുമതി. 2010 -ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. മതനിന്ദയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് ദില്ലി പോലീസ് 2010 ല്‍ കേസെടുത്തത്. രാജ്യദ്രോഹ കുറ്റവും എഫ്‌ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേര്‍ത്തതാണ് എന്ന പ്രസ്താവനയുടെ പേരിലായിരുന്നു കേസ്.