Saturday, May 4, 2024
keralaLocal NewsNews

എരുമേലി അറയാഞ്ഞിലിമണ്ണ് കോസ്‌വെയിൽ വെള്ളം കയറി . ജനങ്ങൾ ദുരിതത്തിൽ .

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന പമ്പാ നദിയിൽ ഇന്നലെത്തെ ശക്തമായ മഴയിൽ ഇന്ന് രാവിലെ കോസ് വെയിൽ വെള്ളം കയറി . ഇതോടെ അറയാഞ്ഞിലിമണ്ണ് ജനവാസ കേന്ദ്രം ഒറ്റപ്പെട്ടു പോയി.
കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കോസ് വെയിൽ വെള്ളം കയറിയതോടെ കോവിഡ് കാലത്തും വീണ്ടും മറ്റൊരു ദുരിതത്തിന് കാരണമായിരിക്കുകയാണ്. മഴ നിർത്താതെ പെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.നൂറു കണക്കിന് കുടുംബങ്ങളാണ് അറയാഞ്ഞിലിമണ്ണിൽ താമസിക്കുന്നത്. അവശ്യ സാധനങ്ങൾ, മരുന്നുകൾ അടക്കം എല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.കഴിഞ്ഞ പ്രളയകാലത്തും ഇതു പോലെ അറയാഞ്ഞിലിമണ്ണിൽ ഒറ്റപ്പെട്ടുപോയിരുന്നു.മഴ ഇപ്പോഴും നിൽക്കാതെ പെയ്യുന്നനാൽ മേഖലയിലെ ജനങ്ങൾക്ക് അടിയന്തിര സഹായം ഒരുക്കാൻ അധികൃതർ മുൻ കൈ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .ശക്തമായി പെയ്യുന്ന മഴയിൽ മൂക്കൻ പ്പെട്ടി കോസ് വെയിലും വെള്ളം കയറി