Saturday, May 18, 2024
indiaNews

‘യാസ്’ അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടു. ഒഡിഷ-ബംഗാള്‍ തീരത്ത് കനത്ത മഴ

വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടു. രാവിലെ 8.30തോടു കൂടി ഒഡീഷയിലെ ബാലസോറില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ തെക്ക്-തെക്ക് കിഴക്ക് ആയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്.130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുകയാണ്. ദുരന്തനിവാരണ സേനയിലെ നൂറോളം വരുന്ന യൂണിറ്റുകളെ ഒഡിഷ-ബംഗാള്‍-ആന്ധ്ര തീരത്ത് വിന്യസിച്ചിട്ടുണ്ട്. നാളെയോടെ കാറ്റിന്റെ വേഗത കുറയുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.മുന്‍കരുതലിന്റെ ഭാഗമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.