Monday, April 29, 2024
keralaNewsObituary

അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ച് അപകടം

ആലപ്പുഴ: അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു.അഭിജിത്ത്(23) ,ആല്‍വിന്‍(23),വിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോയി മടങ്ങി വരവെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. മരിച്ച മൂന്നുപേരും അരൂര്‍ സ്വദേശികളാണ് . ആല്‍ബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.