Thursday, April 25, 2024
keralaNews

കനത്ത ചൂടിനെയും തൃണവല്‍ഗണിച്ചുകൊണ്ട് എരുമേലിയുടെ വിരിമാറില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ .

എരുമേലി: പൂഞ്ഞാര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട നേതാവ് രാഹുല്‍ഗാന്ധി എരുമേലിയില്‍ എത്തിയത് . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എരുമേലിയില്‍ എത്തിയ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എരുമേലിയില്‍ എത്തിച്ചേര്‍ന്നത് . കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മറ്റുള്ള നിരവധി പേരും രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയതും ശ്രദ്ധേയമായി .എരുമേലി പോലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ നിന്നും തുറന്ന ജീപ്പില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തതോടെ പ്രവര്‍ത്തകര്‍ ഒന്നാകെ ഖരഘോഷത്തോടെ രാഹുല്‍ ഗാന്ധിയെ വരവേറ്റത് . വലിയ അമ്പലത്തില്‍ ദര്‍ശനം നടത്തിയും , കാണിയ്ക്ക അര്‍പ്പിച്ചുമാണ്  രാഹുല്‍ഗാന്ധി റോഡ്‌ഷോ തുടര്‍ന്നത് . തുടര്‍ന്ന് ജീപ്പില്‍ കയറി കവലിയിലേക്ക് നീങ്ങിയ രാഹുല്‍ഗാന്ധിയെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ് പ്രവര്‍ത്തകര്‍ ‘ രാഹുല്‍ ഗാന്ധിക്ക്കീ ജയ് ‘ വെളിച്ചും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത് . കോണ്‍ഗ്രസിനേയും യുഡിഎഫിനെയും നേതാക്കന്മാരെല്ലാം പരിപാടിയില്‍ പങ്കെടുത്തതും ശ്രദ്ധേയമായി . പത്തനംതിട്ട എംപി ആന്റോ ആന്റണി , ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍പാല്‍ ,പൂഞ്ഞാര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സോമി കല്ലാനി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് രാഹുല്‍ഗാന്ധിക്കായി കോണ്‍ഗ്രസ് ഒരുക്കിയത് . ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ തിങ്ങിനിറഞ്ഞ് പ്രിയപ്പെട്ട നേതാവിനെ ഒന്ന് കാണാന്‍ എത്തിയത് .

എരുമേലി പേട്ട കവലയില്‍ എത്തിയ രാഹുല്‍ ഗാന്ധി തന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ എല്‍ഡിഎഫിനേയും, എന്‍ഡിഎയും കടന്നാക്രമിക്കുകയും ചെയ്തു . തുടര്‍ന്ന് ഇന്ന് കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തിയ കാണിക്കയര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഗാന്ധിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് രാജീവ് സ്വീകരണം നല്‍കി . തുടര്‍ന്ന് വാവര് പള്ളിയിലെത്തിയ രാഹുല്‍ ഗാന്ധിയെ ജമാഅത്ത് പ്രസിഡന്റ് അഡ്വ പി എച്ച് ഷാജഹാന്‍ , വൈസ് പ്രസിഡന്റ് നൗഷാദ് കൊറുങ്കാട്ടില്‍, സെക്രട്ടറി പി. അഷ്‌റഫ് , ജോയിന്റ് സെക്രട്ടറി ഹക്കിം മാടത്താനി, ട്രഷറര്‍ നാസര്‍ , എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളായ റ്റി വി ജോസഫ് , റെജി അമ്പാറ , സലീം കണ്ണങ്കര എന്നിവരടക്കം നിരവധി നേതാക്കളും കളം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . രാഹുല്‍ഗാന്ധിക്ക് സംരക്ഷണം നല്‍കാന്‍ എരുമേലി പോലീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയത് , വഴിയടച്ച സുരക്ഷാ സന്നാഹം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടപ്പായതും പോലീസ് സേനയ്ക്ക് അഭിമാനമായി . പ്ലാച്ചേരി , മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ എന്നീ പ്രധാന പാതകളില്‍ കൂടിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചും സമാന്തര പാതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയുമാണ് പോലീസ് സുരക്ഷ കാര്യക്ഷമമാക്കിയത് .