Friday, April 19, 2024
keralaNews

എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് പൂഞ്ഞാറില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നു ;പിസി ജോര്‍ജ്.

എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് പൂഞ്ഞാറില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് ജനപക്ഷം ചെയര്‍മാനും സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. ഒരു കൂട്ടം ആളുകളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും എന്നാല്‍ തന്റെ വിജയത്തെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പിസി ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികള്‍ക്കിടെ പിസി ജോര്‍ജിനു നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ചിലര്‍ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാല്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കുന്നു എന്നും പിസി ജോര്‍ജ് വിശദീകരിച്ചത്.