Sunday, April 28, 2024
keralaNews

എ എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

മെയ് 7 വരെ സ്ഥിര നിയമനം പാടില്ല  

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം കോടതി തടഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഷംസീറിന്റെ ഭാര്യ ഡോ. സഹല ഉള്‍പ്പെടെ 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരെ നേരത്തെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അസി. പ്രൊഫസര്‍ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടത്തുന്നതിനെതിരെ നേരത്തെ സര്‍വകലാശാലയ്ക്കും ഗവര്‍ണര്‍ക്കും ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.