Saturday, May 4, 2024
keralaNews

റോസ്ലിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു. പിന്നീട് മാതൃ അവയവങ്ങള്‍ അറുത്തുമാറ്റി. രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി ലൈല കുത്തിയിറക്കി

പത്തനംതിട്ട :നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മവും, റോസ്ലിനും പത്തു ലക്ഷം എന്ന മുഹമ്മദ് ഷാഫി വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു.അശ്ശീല സിനിമയില്‍ അഭിനയിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നല്‍കാമെന്നും ആയിരുന്നു പത്മത്തിനും റോസ്ലിനും മുഹമ്മദ് ഷാഫി നല്‍കിയ വാഗ്ദാനം. ആദ്യം റോസ്ലിനെയാണ് നരബലിക്കായി പത്തനംതിട്ട എലന്തൂരിലെ വീട്ടിലേക്ക് എത്തിച്ചത്. പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് ഭഗവല്‍സിങ് റോസ്ലിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. പിന്നീട് മാതൃ അവയവങ്ങള്‍ അറുത്തുമാറ്റി. രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് വിവരം.ശരീരത്തില്‍ നിന്നു വാര്‍ന്ന രക്തം വീടുമുഴുവന്‍ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകള്‍. രാത്രി മുഴുവന്‍ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയില്‍ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയത്. ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്