Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും

സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റു നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ഇളവുകള്‍ ഇന്നു കൂടി

ബലിപെരുന്നാള്‍ പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇന്നുകൂടി തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ (ടിപിആര്‍ 15+) ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ടിപിആര്‍ 15 % വരെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയ്ക്കും ഇന്നു രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.