Saturday, May 11, 2024
keralaNews

വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.സര്‍വ കക്ഷി യോഗത്തില്‍ ഈ കാര്യങ്ങളില്‍ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ആളുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലും സര്‍ക്കാരും തെരെഞ്ഞെടുപ്പ് കമ്മിഷനും തയ്യാര്‍ ആവുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം ആരും പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ വിദഗ്ദര്‍ പങ്കെടുത്തില്ലെന്നും ഹര്‍ജിക്കാര്‍ കോടതില്‍ പറഞ്ഞു.