Friday, April 26, 2024
keralaNewspolitics

തെരഞ്ഞെടുപ്പ് പ്രചാരണം : അമിത് ഷാ ഇന്ന് കേരളത്തില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേശീയ നേതാക്കള്‍ പ്രചാരണം ശക്തമാക്കുന്നത്. തമിഴ്നാട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.ഇന്ന് വൈകീട്ട് 3.30 ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും. തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സിലും തിരുനെല്‍വേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.അതേ സമയം പ്രചാരണത്തിന്റെ അവസാനം കൊട്ടിക്കലാശം അനുവദിക്കില്ല. കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കിയത്.