Friday, April 26, 2024
keralaNewsObituary

 കോണ്‍ഗ്രസ് വനിത നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ആലപ്പുഴ: കോണ്‍ഗ്രസ് വനിത നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചുണ്ടായ അപകടത്തിലായിരുന്നു ദാരുണാന്ത്യം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും, ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍ മുന്‍ അധ്യക്ഷയായും ശ്രീദേവി രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎന്‍ടിയുസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ശ്രീദേവി രാജന്റെ മരണത്തില്‍ കോണ്ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.