Monday, April 29, 2024
keralaNewsObituary

രഞ്ജിത്ത് കൊലപാതകം അഞ്ച് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി ജില്ലാ നേതാവുമായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ്പൊലീസ് രേഖപ്പെടുത്തിയത്.

മണ്ണഞ്ചേരിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.കൊലക്കേസുകളിലെ പ്രതികള്‍ക്കായി ആലപ്പുഴയില്‍ ഇന്ന് 260 വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ബിജെപി നേതാവ് രഞ്ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ പൊലീസിനെതിരെ ബിജെപിയും എസ്ഡിപിഐയും രംഗത്തെത്തി. അതിനിടെ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍

ഇവിടുത്തെ പോലീസിനെ കൊണ്ട് പറ്റില്ലങ്കില്‍ കേന്ദ്രത്തോട് പറയാമെന്ന് ബിജെപി പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു. രണ്‍ജീത്തിന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.