Tuesday, May 7, 2024
keralaNewsUncategorized

ബ്രേക്കില്ലാത്ത സൈക്കിളുമായി ഒരു  തീർത്ഥയാത്ര; ഇപ്പം ശബരിമലയിലേക്കും 

എരുമേലി: തെക്കേയിന്ത്യ മുഴുവനും ബ്രേക്കില്ലാത്ത സൈക്കിളിൽ ചുറ്റി സഞ്ചരിച്ചുള്ള ഒരു തീർത്ഥാടനയാത്രയായിരുന്നു പ്രകാശൻ സ്വമിയുടേത് .
എല്ലാബ്രേക്കും ഉണ്ടായിട്ടും അപകടങ്ങൾ തുടർക്കഥയാകുന്ന നാട്ടിലാണ് ഒരു ബ്രേക്കും ഇല്ലാത്ത സൈക്കിളിൽ ഈ ധൈര്യശാലിയുടെ യാത്ര . കഴിഞ്ഞ വർഷം രാമേശ്വരത്തു നിന്നും ആരംഭിച്ച ആ യാത്രയാണ് ശബരിമല തീർത്ഥാടനത്തിലേക്ക് എത്തിക്കുന്നത്. ഇന്നലെ എരുമേലിയിലെത്തി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷമാണ്  സൈക്കിൽ തന്നെ പമ്പയിലേക്ക് പോയത്. ചാലക്കുടി സ്വദേശി  77 കാരനായ  പ്രകാശൻ  ഭാരത് സർക്കസിലെ സൈക്കിൾ കലാകാരനായിരുന്നു.  ജീവിതത്തിൽ കിട്ടിയ ഈ അനുഭവമാണ്  സാഹസികമായ ഒരു യാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും  പ്രകാശൻ സ്വാമി പറഞ്ഞു. അങ്ങനെ തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങളിലെ പുണ്യ ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി  കേരളത്തിലേക്കുള്ള തീർത്ഥയാത്രക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇതേ സൈക്കിളിൽ ജമ്മുകശ്മീരിലെ ലഡാക്കിലും – അനുബന്ധ സ്ഥലങ്ങളിലും  പോയി ശ്രദ്ധേയനായ പ്രകാശൻ സർക്കസിനൊപ്പം സ്ഥലങ്ങൾ മാറി – മാറി കഴിയേണ്ടി വന്നതായും പക്ഷെ  സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നതും ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരമാണ് നടത്തുന്നത്.ബ്രേക്കില്ലാത്ത സൈക്കിളിലുള്ള യാത്രക്കിടയിൽ നിരവധി അപകടങ്ങളും കണ്ടു. ഈ തീർത്ഥയാത്രയിൽ ഒരു കാര്യം മാത്രമാണ് സൂചിപ്പിക്കുന്നതെന്നും  വാഹനം സൂക്ഷിച്ച് ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു