Saturday, May 4, 2024
Newspolitics

അച്ഛനും – മകനും നേര്‍ക്കുനേര്‍ മകന്‍ തോല്‍ക്കും എകെ ആന്റണി

തിരുവനന്തപുരം: മകന്‍ അനില്‍ പത്തനംതിട്ടയില്‍ തോല്‍ക്കണം. അവിടെ ആന്റോ ആന്റണിയാണ് ജയിക്കേണ്ടയാളെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ബന്ധത്തിന് വഴങ്ങി മകന്‍ അനില്‍ ആന്റണിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കേണ്ട സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെഎസ്യു കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാടെന്നും മുന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഏറ്റവും വലിയ അബദ്ധമാണ് തുടര്‍ഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും എ.കെ ആന്റണി പറഞ്ഞു.

എന്നാല്‍ രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളുവെന്ന് മകന്‍ അനില്‍ ആന്റണി തിരിച്ചടിച്ചു. ‘പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്.2014ലും 20119ലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതെ ജനം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്വകാര്യ പ്രോപ്പര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അവരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്.പിതാവിനോട് തനിക്ക് ബഹുമാനമുണ്ട്. പക്ഷേ എ.കെ ആന്റണിയുടെ രാഷ്ട്രീയത്തില്‍ തനിക്ക് ഒരു വിശ്വാസവുമില്ല”അനില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.