Wednesday, May 1, 2024
EntertainmentNewsObituary

യുവനടന്‍ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: യുവനടന്‍ സുജിത് രാജ് കൊച്ചുകുഞ്ഞ്(32) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ 26ന് ആലുവ – പറവൂര്‍ റോഡിലുള്ള സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ചാണ് സുജിത്തിന് അപകടം സംഭവിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തില്‍ നടക്കും. യുവതാരങ്ങള്‍ അണിനിരന്ന കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത് രാജ് അഭിനയ രംഗത്തെത്തിയത്. ചിത്രത്തില്‍ സുജിത് ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഭരതനാട്യം, കര്‍ണാടക സംഗീതം എന്നീ മേഖലയിലും സുജിത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.