Sunday, April 28, 2024
keralaNews

ഹോട്ടലിലേക്ക് കോളേജ് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരി മരിച്ചു.

തൃശൂര്‍ :ഹോട്ടലിലേക്ക് കോളേജ് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. മലബാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ബസായിരുന്നു വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്തുവച്ച് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതോടെ ബസ് നിയന്ത്രണം വിടുകയും റോഡരികില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിനകത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാരിക്കും ഉള്‍പ്പെടെ ആറ് പേര്‍ക്കായിരുന്നു പരിക്കേറ്റത്. ഇതില്‍ ജീവനക്കാരിയുടെ പരിക്ക് ഗുരുതരമായിരുന്നു.തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരളയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. ഒടുവില്‍ ചികിത്സയിരിക്കെ ഇവര്‍ മരണത്തിന് കീഴടങ്ങി. കോളേജ് വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.