Saturday, May 18, 2024
keralaNews

പാലപ്പിള്ളിയില്‍ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി.

തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി . നാല്‍പ്പതോളം കാട്ടാനകളാണ് പുലര്‍ച്ചെ റബര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പുലര്‍ച്ചെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികള്‍ ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. പതിനഞ്ചോ ഇരുപതോ അനകള്‍ അടങ്ങുന്ന ആനക്കൂട്ടമാണ് സാധാരണഗതിയില്‍ കാടിറങ്ങാറുള്ളതെന്നും അവ കുറെസമയം തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.